Trending

ബസ് സ്‌കൂട്ടറിലിടിച്ചു; വിദ്യാർഥിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി; പിതാവ് പരിക്കുകളോടെ രക്ഷപ്പെട്ടു


തൃശൂര്‍: സ്വകാര്യ ബസ്സ്  സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. വല്ലച്ചിറ സ്വദേശിനി ലയ (22) ആണ് അപകടത്തില്‍ മരിച്ചത്. കുട്ടിക്ക് ഒപ്പം യാത്ര ചെയ്തിരുന്ന പിതാവ് ഡേവിഡിനും അപകടത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്.

ഇന്ന് രാവിലെ കരുവന്നൂര്‍ ചെറിയ പാലത്തിന് അടുത്താണ് അപകടം സംഭവിച്ചത്. തൃശൂര്‍ ഭാഗത്ത് നിന്നും വരുകയായിരുന്ന സ്‌കൂട്ടറിന് പുറകില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് വീണ ലയയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. പിതാവ് ഡേവീസ് കാനയ്ക്ക് മുകളിലേയ്ക്കുമാണ് വീണത്.

അപകടം നടന്ന് ഉടന്‍ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്ക് സംഭവിച്ച ലയയുടെ ജീവന്‍ രക്ഷിക്കാനായില്ല.

സംഭവുമായി ബന്ധപ്പെട്ട് ചേര്‍പ്പ് പൊലീസ് ബസ് കസ്റ്റഡിയില്‍ എടുത്തുത്തു. ബസ്സ് ജീവനക്കാര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ബികോം രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് മരിച്ച ലയ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post