പുല്ലുരാംപാറ: വടകര കോട്ടക്കൽ ബീച്ചിൽ സൽസബീൽ (18) ആണ് മരിച്ചത്. അരിപ്പാറ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയാണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ഒരുമണിയോടെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ആറു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്.വെള്ള ചാട്ടത്തിലേക്ക് കുളിക്കാനായി ഇറങ്ങുന്നതിനിടയില്‍ പാറയില്‍ തെന്നി വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓമശ്ശേരി യിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Tags:
Latest News
