റിയാദ്: മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. കോഴിക്കോട് മാവൂർ സ്വദേശി ടിപി അശ്‌റഫ് (40) ആണ് മരിച്ചത്.
റിയാദ് ഹാരയിൽ മുബാറക് ആശുപത്രിക്ക് സമീപമുള്ള ലോൺട്രിയിലെ ജീവനക്കാരനായിരുന്നു.
മുഹമ്മദ്- ഫാത്തിമ ദമ്പതികളുടെ മകനാണ്. സബീന ഫർസാനയാണ് ഭാര്യ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നുണ്ട്.
Tags:
Latest News
