Trending

അർദ്ദിയ കൂട്ടക്കൊലയിലെ പ്രതിയായ ഇന്ത്യക്കാരനെ അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ ചോദ്യം ചെയ്തു വരുന്നു.



കുവൈത്ത്‌ സിറ്റി : കുവൈത്തിൽ അർദ്ദിയ പ്രദേശത്ത്‌ കഴിഞ്ഞ ആഴ്ച നടന്ന കൂട്ടക്കൊലയിലെ പ്രതിയായ ഇന്ത്യക്കാരനെ അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ ചോദ്യം ചെയ്തു വരുന്നു.

കസ്റ്റഡിയിലുള്ള പ്രതിയുടെ ഫോട്ടോ പുറത്ത് വന്നെങ്കിലും പേര് വിവരങ്ങൾ അറിവായിട്ടില്ല.

മൂന്നു പേരാണ് അർദ്ദിയയിൽ കൊല്ലപ്പെട്ടത്.

ചോദ്യം ചെയ്യലിൽ പ്രതി പൂർണ്ണമായും കുറ്റ സമ്മതം നടത്തിയതായാണു റിപ്പോർട്ട്‌. നിർണ്ണായകമായ പല വിവരങ്ങളും പ്രതിയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ ലഭിച്ചതായാണ് മാധ്യമ വാർത്തകൾ.

ഇരകളിൽ ഒരാൾ പ്രതിയുമായി വിസകച്ചവടം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ടവരിൽ ഒരാൾ ഇയാളിൽ നിന്ന് 900 ദിനാർ വാങ്ങുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ഇരുവരും തമ്മിൽ സാമ്പത്തികമായ തർക്കം നിലനിന്നിരുന്നതായും ചോദ്യം ചെയ്യലിൽ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.

സുലൈബിയയിലെ ഒരു വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്ത്‌ വരികയായിരുന്നു ഇയാൾ.ഇയാളുടെ ഭാര്യ, ഇരകളിൽ ഒരാളുടെ സ്പോൺസർഷിപ്പിൽ പുറത്ത്‌ ജോലി ചെയ്ത്‌ വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്‌.ഇതിനിടെ പ്രതിയുടെ ചിത്രം ചില അറബ്‌ മാധ്യമങ്ങൾ പുറത്ത്‌ വിട്ടു.പ്രതി കസ്റ്റഡിയിൽ കഴിയുന്ന ചിത്രമാണു പത്രങ്ങൾ പുറത്ത്‌ വിട്ടിരിക്കുന്നത്‌.
T News

working in the field of advertising and printing

Post a Comment

Previous Post Next Post