Trending

മയക്കുമരുന്നുമായി എലത്തൂർ സ്വദേശികളായ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍


സുൽത്താൻ ബത്തേരി: മാരകമയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

കോഴിക്കോട് എലത്തൂര്‍ സ്വദേശികളായ ഉജ്ജ്വല്‍ (21), ഫാബി റഹ്മാന്‍ (28) എന്നിവരെയാണ് 14.8 ഗ്രാം ആംഫിറ്റമിന്‍ സഹിതം പിടികൂടിയത്.

വയനാട് എക്‌സൈസ് ഇന്റലിജന്റ്‌സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി ആര്‍ ജനാര്‍ദ്ദനനും സംഘവും, ഐ.ബി ഇന്‍സ്‌പെക്ടര്‍ സുനിലും പ്രിവന്റീവ് ഓഫീസര്‍മാരായ ഷാജിമോന്‍, പ്രഭാകരന്‍ ഏലിയാസ് ശിവന്‍, ഡ്രൈവര്‍ വീരാന്‍കോയ എന്നിവരും ചേര്‍ന്ന് പൊന്‍കുഴിക്ക് സമീപം വെച്ച് മൈസൂര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post