ഇരിങ്ങാലക്കുട: ഇന്തോനേഷ്യൻ യുവതിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍.
തളിക്കുളം വില്ലേജ് ഇടശ്ശേരി പുതിയ വീട്ടിൽ ഹസനാണ് (29) അറസ്റ്റിലായത്. ദുബൈയിലായിരുന്ന പ്രതിയെ പിടികൂടുന്നതിനായി ലുക്ക്ഔട്ട് സർക്കുലർ പ്രസിദ്ധീകരിച്ചിരുന്നു.
നെടുമ്പാശേരിയിൽ ഇറങ്ങിയ പ്രതിയെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. പത്മരാജൻ അറസ്റ്റ് ചെയ്യുകയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ ടി.എം. കശ്യപൻ, ഗോപികുമാർ, എ.എസ്.ഐ തോമസ്, അനൂപ്, ഷനൂഹ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Tags:
Latest News
