Trending

സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പ്രവൃത്തികൾ




തിരുവമ്പാടി: തിരുവമ്പാടി മണ്ഡലത്തിൽ 2021-2022 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പ്രവൃത്തികൾ -

- മുക്കം പാലം-15 കോടി,പെരുമ്പൂള-നായാടംപൊയിൽ റോഡ് - 10 കോടി,

-കണ്ടപ്പൻചാൽ-മുണ്ടൂർ-നെല്ലിപ്പൊയിൽ റോഡ് -15 കോടി,

തിരുവമ്പാടി ബൈപ്പാസ്-20 കോടി,

ഓമശ്ശേരി -കോടഞ്ചേരി റോഡ് -15 കോടി,

ചിപ്പിലിത്തോട്-മരുതിലാവ്‌റോഡ്-മേലേമരുതിലാവ്-10 കോടി,

ഈങ്ങാപ്പുഴ-കാക്കവയൽ റോഡ്-5 കോടി,

താഴെ കൂടരഞ്ഞി-തേക്കുംകുറ്റി റോഡ്-5 കോടി, 

മുക്കം സി.എച്ച്.സി കെട്ടിടം-10 കോടി,

കോടഞ്ചേരി പോലീസ് സ്‌റ്റേഷൻ-4 കോടി,

തിരുവമ്പാടി ടൗൺ പരിഷ്‌കരണം-4 കോടി,

മുക്കം-കുറ്റിപ്പാല-മാമ്പറ്റ ബൈപ്പാസ്-5 കോടി,

മുക്കം മിനി സിവിൽസ്‌റ്റേഷൻ കെട്ടിടം രണ്ടാം നില നിർമ്മാണം-2 കോടി,

കോട്ടമുഴി പാലം-2 കോടി,

അഗസ്ത്യൻമുഴി പാലം-4 

കോടി,കണ്ടപ്പൻചാൽ-മറിപ്പുഴ റോഡ്-5 കോടി,

വയനാട് ചുരം ഹാഗിംഗ് പ്ലാറ്റ് ഫോം - 2 കോടി

കക്കാടംപൊയിൽ ടൂറിസം വില്ലേജ് & ഫ്‌ലവർ വാലി - 5 കോടി,

അമ്പായത്തോട്-ഈരൂട്-കോടഞ്ചേരി റോഡും ഈരൂട് പാലവും- 15 കോടി  എന്നീ പ്രവൃത്തികൾ ടോക്കൺ പ്രൊവിഷനായാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.



ഇതോടൊപ്പം ബജറ്റ് പ്രസംഗത്തിൽ പൊതുവായി നിർദേശിച്ച കോളേജുകളും ഐ.ടി.ഐ കേന്ദ്രീകരിച്ച് സ്‌കിൽ കോഴ്‌സ്-ഉൽപാദനം കേന്ദ്രം,മൂല്യവർധിത കാർഷിക മിഷൻ-അഗ്രി-ടെക് ഫെസിലിറ്റി കേന്ദ്രം,മിനി ഫുഡ്പാർക്ക്,കാർഷികോത്പന്ന സംഭരണത്തിന് കോൾഡ് ചെയിൻ ഫെസിലിറ്റി,സ്വകാര്യ വ്യവസായപാർക്ക്,ബയോ ഡൈവേഴ്‌സിറ്റി ടൂറിസം സർക്യൂട്ട്,ടൂറിസം ഹബ് (25 എണ്ണത്തിൽ ഒന്ന്),ഗ്രാമീണ ടൂറിസം-ഒരു പഞ്ചായത്തിൽ ഒരു ഡെസ്റ്റിനേഷൻ,സഞ്ചരിക്കുന്ന റേഷൻ കട,ഹരിത ക്യാമ്പസ്(സോളാർ,മാലിന്യസംസ്‌കരണം,പച്ചക്കറി,പുഷ്പ കൃഷി),കോളേജ് ഹോസ്റ്റൽ,ഓരോ പഞ്ചായത്തിലും ഓരോ കളിസ്ഥലം,സ്മാർട്ട് വില്ലേജ് ഓഫീസ്,പ്രളയം ബാധിച്ച പാലങ്ങളുടെ പുനർനിർമ്മാണം തുടങ്ങിയ പദ്ധതികളും മണ്ഡലത്തിൽ  നടപ്പിലാക്കുന്നതെന്ന്  ലിന്റോ ജോസഫ് എം എൽ എ അറിയിച്ചു

T News

working in the field of advertising and printing

Post a Comment

Previous Post Next Post