Trending

സ്കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം


ചെന്നൈ: ചെന്നൈയിൽ സ്കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആഴ്വാർ തിരുനഗറിലെ വെങ്കിടേശ്വര പ്രൈവറ്റ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ദീക്ഷിത്താണ് മരിച്ചത്. സ്കൂൾ കോമ്പൗണ്ടിൽ വെച്ചാണ് അപകടമുണ്ടായത്.  വാനിൽ നിന്ന് ഇറങ്ങി സ്കൂളിലേക്ക് പോയ ദീക്ഷിത് വണ്ടിയിലേക്ക് തിരികെയെത്തി. ഇതറിയാതെ ഡ്രൈവർ വാഹനം പിന്നോട്ടെടുത്തപ്പോൾ കുട്ടിയുടെ മേൽ കയറുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ ദീക്ഷിത് മരിച്ചു. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post