Trending

മണ്ണ് മാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങി; തിരുവല്ലം സിഐക്ക് സസ്‌പെന്‍ഷന്‍


തിരുവല്ലം: മണ്ണ് മാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സിഐക്ക് സസ്‌പെന്‍ഷന്‍.തിരുവല്ലം പൊലീസ് സ്റ്റേഷനിലെ സിഐ സുരേഷ് വി നായറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

 അമ്പലത്തറ, കമലേശ്വരം ഭാഗങ്ങളില്‍ നിന്ന് അനധികൃതമായി മണ്ണ് ഖനനം നടത്തുന്ന സംഘത്തില്‍ നിന്ന് സിഐ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

. കൈക്കൂലി ലഭിക്കാത്ത സാഹചര്യത്തില്‍ വാഹനങ്ങള്‍ കേസെടുക്കാതെ ദിവസങ്ങളോളം സ്‌റ്റേഷനില്‍ വെച്ചെന്നും തുടര്‍ന്ന് കൈക്കൂലി വാങ്ങി വാഹനങ്ങള്‍ ചെറിയ പിഴയീടാക്കി വിട്ട് നല്‍കിയെന്നും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. മാത്രമല്ല സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളോടുള്ള സിഐയുടെ പെരുമാറ്റം ശരിയല്ലെന്നും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സിഐയായ സുരേഷ് വി നായരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post