Trending

പ്രണയത്തില്‍ നിന്ന് പിന്മാറിയതില്‍ തര്‍ക്കം; യുവാവും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും കായലോരത്ത് ഏറ്റുമുട്ടി


വൈക്കം: വൈക്കം കായലോരത്ത് യുവാക്കളുടെ കൂട്ടത്തല്ല്. വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രണയിനിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ചേര്‍ത്തല പാണാവള്ളി സ്വദേശിയായ യുവാവും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും തമ്മിലാണ് ഏറ്റുമുട്ടിയത്. വൈക്കം സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനിയുടെ പേരിലായിരുന്നു യുവാക്കളുടെ കൂട്ടത്തല്ല്


പെണ്‍കുട്ടിയും ചേര്‍ത്തല സ്വദേശിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറിയതോടെ പ്രകോപിതനായ യുവാവ് വൈക്കം കായലോരത്തെത്തി പെണ്‍കുട്ടിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതോടെ വിഷയത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ഇടപെട്ടു.

തുടര്‍ന്നു കൂട്ടത്തല്ലില്‍ ക്രൂരമായ മര്‍ദനങ്ങള്‍ക്ക് പുറമേ ബിയര്‍ കുപ്പി കൊണ്ട് ആക്രമിക്കാനും ശ്രമമുണ്ടായി. നാട്ടുകാരില്‍ ചിലര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. അതേസമയം വൈക്കത്തെ കായലോര ബീച്ചില്‍ കാടുപിടിച്ച പ്രദേശം കേന്ദ്രീകരിച്ച് അനശാസ്യ പ്രവര്‍ത്തനങ്ങളും ലഹരി ഇടപാടുകളും വ്യാപകമായി നടക്കുന്നുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post