ആലപ്പുഴ: നൂറനാട് പണയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ടിപ്പര്‍ ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു (66), വിക്രമന്‍ നായര്‍ (65) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടോറസ് ലോറിയാണ് ഇവരെ ഇടിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
Tags:
Latest News
