വട്ടിയൂർകാവ്: കാഞ്ഞിരംപാറയിൽ ഗുണ്ടകൾ ചേർന്ന് യുവാവിന്‍റെ കാൽ വെട്ടി. കാഞ്ഞിരംപാറ വി.കെ.പി നഗർ സ്വദേശി വിഷ്ണുദേവിന്‍റെ (അച്ചുണു - 24) വലതു കാലിനാണ് വെട്ടേറ്റത്. വിഷ്ണുദേവിന്‍റെ കാലിൽ നിരവധി വെട്ടേറ്റിട്ടുണ്ട്. തുടരെയുള്ള വെട്ടേറ്റ് കാൽമുട്ടിനു താഴെയുള്ള ഭാഗം അറ്റുതൂങ്ങിയ നിലയിലായിരുന്നു.
ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് കാഞ്ഞിരംപാറ വി.കെ.പി നഗർ മൈതാനത്ത് വെച്ചായിരുന്നു സംഭവം. വി.കെ.പി നഗർ സ്വദേശികളായ അബു, ഭാര്യ സഹോദരൻ ബഗൻ എന്ന രതീഷ് എന്നിവർ ചേർന്നാണ് വിഷ്ണുദേവിനെ ആക്രമിച്ചതെന്ന് വട്ടിയൂർക്കാവ് പൊലീസ് പറഞ്ഞു.
Tags:
Latest News
