Trending

ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം


മംഗളൂരു: എലിവിഷം  കലർന്ന പേസ്റ്റ് ഉപയോഗിച്ച് അറിയാതെ പല്ല് തേച്ച 17 കാരിക്ക് ദാരുണാന്ത്യം. സുള്ള്യയിലെ മർകഞ്ച ഗ്രാമത്തിൽ നിന്നുള്ള ശ്രവ്യ, ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കോളേജിന് അവധി പ്രഖ്യാപിച്ച ശേഷം വീട്ടിലായിരുന്നു. ഫെബ്രുവരി 14 ന്, ശ്രവ്യ ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് പല്ല് തേക്കുന്നതിനിടെ, ടൂത്ത് പേസ്റ്റിന് പകരം ബ്രഷിൽ അബദ്ധത്തിൽ എലിവിഷം പുരട്ടി. എന്നിരുന്നാലും, ഉടൻ തന്നെ പറ്റിയ അബദ്ധം മനസ്സിലാക്കി, വെള്ളം ഉപയോഗിച്ച് വായ കഴുകി.

പെൺകുട്ടിയുടെ വീട്ടിലെ കുളിമുറിയുടെ ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. അതിനടുത്തായി എലിവിഷവും വച്ചിരുന്നു. മുറി ഇരുട്ടായതിനാൽ ശ്രവ്യ ടൂത്ത് പേസ്റ്റിന് പകരം എലിവിഷം എടുത്ത് പല്ല് തേച്ചു.

പിറ്റേന്ന് സുഖമായെന്ന് തോന്നിയെങ്കിലും ഫെബ്രുവരി 17ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുത്തൂരിലെ ചികിത്സയ്ക്ക് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പുത്തൂർ കോളേജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്നു ശ്രവ്യ.


T News

working in the field of advertising and printing

Post a Comment

Previous Post Next Post