താമരശ്ശേരി: പൊരിവെയിലിൽ ജോലി ചെയ്യുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷനും, കേരളാ പോലീസ് അസോസിയേഷനും ചേർന്ന് കുടിവെള്ള കുപ്പികൾ കൈമാറി,
KPOA ജില്ലാ കമ്മിറ്റി അംഗം എസ് ഐ
വിജയനിൽ നിന്നും താമരശ്ശേരി ട്രാഫിക് SHO നാസർ വെള്ളക്കുപ്പികൾ ഏറ്റുവാങ്ങി.
ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാർക്കും, ഹോം ഗാർഡുമാർക്കും വിതരണം ചെയ്യാനായാണ് കുടിവെള്ളം എത്തിച്ചത്.
