Trending

യുവതിയെയും യുവാവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


ബത്തേരി: സുല്‍ത്താന്‍ ബത്തേരി മണിച്ചിറക്കടുത്ത് സ്വകാര്യ റിസോര്‍ട്ടില്‍ യുവതിയേയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ നിഖില്‍ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന്  വെള്ളംകുന്നില്‍ ബബിത (22) എന്നിവരെയാണ് മണിച്ചിറയിലെ സ്വകാര്യ  റെസിഡന്റ്‌സിയിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവരെയും മുറിയിലെ ഫാനിനോട് ചേര്‍ന്ന ഹുക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഇരുവരും റസിഡന്റസിയില്‍ എത്തി റൂമെടുത്തത്.തുടര്‍ന്ന് ഇന്ന് റൂമിന് പുറത്തേക്ക് കാണാത്തതിനെയും വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനെയും തുടര്‍ന്ന് റസിഡന്റ്‌സ് അധികൃതര്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

 
T News

working in the field of advertising and printing

Post a Comment

Previous Post Next Post