Trending

ടയർ പൊട്ടി നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വില്ലേജ് ഓഫീസിൻ്റെ മതിലിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈർക്ക് പരിക്ക്.


താമരശ്ശേരി: ഗ്ലാസ് കയറ്റിവന്ന പിക്കപ്പ് വാനിൻ്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഈങ്ങാപ്പുഴ വില്ലേജ് ഓഫീസിൻ്റെ മതിലിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർ ഒളവണ്ണ സ്വദേശി റഫീഖിനാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചക്ക് ഒന്നരയോടെ ദേശീയ പാത 766 ൽ എലോക്കര ഈങ്ങാപ്പുഴ വില്ലേജ് ഓഫീസിന് മുൻപിലായിരുന്നു അപകടം.

കോഴിക്കോട് നിന്നും ഗ്ലാസുമായി വയനാട്ടിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.വാഹനത്തിന് ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്.

പരിക്കേറ്റ റഫീഖിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post