കേളകം: വെള്ളൂന്നി തൊട്ടിക്കവലയിൽ ജീപ്പ് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ഏലപ്പീടികയിൽ ട്രക്കിങ്ങിനെത്തിയ പാലക്കാട് നിന്നുള്ള സംഘം സഞ്ചരിച്ച ജീപ്പാണ് കൊക്കയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ നാലുപേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പട്ടാമ്പി തൃത്താല സ്വദേശി പണ്ടാരവളപ്പിൽ ഷാജി (42), ഭാര്യ നൗഫിയ (37), മക്കളായ ദാനിഷ് (11), ദിയ (മൂന്ന്) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. 'ഗൂർഖ' വാഹനത്തിന്റെ പ്രമോഷന്റെ ഭാഗമായി വിവിധ ജില്ലകളിൽ നിന്ന് വയനാട്ടിലെത്തിയവർ ഏലപ്പീടിക സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് വാഹനം കൊക്കയിലേക്ക് മറിഞ്ഞത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.
