Trending

പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോയ യുവതിയും കാമുകനും അറസ്റ്റിൽ


നെടുമങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോയ യുവതിയും കാമുകനും അറസ്റ്റിൽ. 44 വയസ്സുകാരിയായ യുവതിയെയും 30 വയസുകാരനെയുമാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പെൺമക്കളുടെ മാതാവായ നെടുമങ്ങാട് കരിപ്പൂര് സ്വദേശി മിനിമോൾ ജിംനേഷ്യത്തിലെ ട്രൈനറായ കാച്ചാണി സ്വദേശി ഷൈജു (30) വിന്റെ കൂടെ ഒളിച്ചോടി കാച്ചാണിയിലെ ഒരു ആഡിറ്റോറിയത്തിൽ വച്ച് വിവാഹം കഴിച്ചു.മിനിമോൾക്ക് 11 ഉം 13ഉം വയസ്സുള്ള രണ്ട് പെൺകുട്ടികൾ ഉണ്ട്.

 

നെയ്യാറ്റിൻക്കര സ്വദേശിയായ ഭർത്താവ് 11 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ഭാര്യയെ കാണാനില്ല എന്ന ഭർത്താവിന്റെ പരാതിയിൽ വലിയമല പോലീസ് കേസെടുത്തു അന്വേഷണം നടത്തി ഇരുവരെയും കണ്ടെത്തി. ഇവരുടെ വിവാഹം കഴിഞ്ഞ 17 – ന് നടന്നു.അഞ്ച് വർഷമായി ഇരുവരും പ്രണയത്തിൽ ആയിരുന്നെന്ന് പോലീസ് പറയുന്നു

T News

working in the field of advertising and printing

Post a Comment

Previous Post Next Post