വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനിയും കസ്റ്റഡിയിൽ തുടരേണ്ട കാര്യമില്ലെന്ന വാദം അംഗീകരിച്ചാണ് ജസ്റ്റിസ് എസ്. കെ. കൗൾ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു കിരണ്‍ കുമാറിനെ അറസ്റ്റ് ചെയ്തത്. ജാമ്യത്തിനായി പ്രതി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം ജൂണിലാണ് പോരുവഴിയിലെ ഭർതൃവീട്ടിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനമാണ് വിസ്മയയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു കേസ്.
Tags:
Latest News
