Trending

താമരശ്ശേരി ചുരത്തിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം






താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ചിപ്പിലിത്തോടിന് മുകൾ ഭാഗത്തായി ഓട്ടോയും കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

ചുരം ഇറങ്ങി വരുമ്പോൾ ബ്രേക്ക്‌ നഷ്ടപ്പെട്ട് ഓട്ടോ റോഡരികിൽ  നിർത്തിയിട്ട കാറിന് മേൽ  ഇടിച്ചാണ് അപകടം.

 ഇടിയുടെ ആഘാതത്തിൽ ഓട്ടോ ഓവുചാലിലേക്ക് ഇറങ്ങിപോകുകയായിരുന്നു.  ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഓട്ടോ യാത്രികരെ ചുരം സംരക്ഷണ സമിതി പ്രവർത്തകരും അടിവാരം ഔട്ട് പോസ്റ്റ്‌ എസ്.ഐ.വിജയനും സംഘവും ചേർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


T News

working in the field of advertising and printing

Post a Comment

Previous Post Next Post