Trending

അസം സ്വദേശിനിയെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി


മലപ്പുറം:മങ്കട ഏലച്ചോലയിലെ വാടക ക്വാർട്ടേഴ്സിലാണ്  അസം സ്വദേശിനിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഭര്‍ത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം മങ്കടയിൽ താമസിച്ചിവരികയായിരുന്ന ഹുസ്നാര ബീഗത്തിന്‍റെ (28) മൃതദേഹമാണ് കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകീട്ട് നാലോടെ സ്ഥലത്തെത്തിയ അടുത്ത റൂമിലെ താമസക്കാരന്‍ ദുര്‍ഗന്ധം കാരണം കെട്ടിട ഉടമയെ വിവരമറിയിക്കുകയായിരുന്നു.

വാതില്‍ പുറത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ ജനല്‍ചില്ല് തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് പുതപ്പില്‍ ചുറ്റിയ നിലയില്‍ മൃതശരീരം കണ്ടെത്തിയത്.

പൊലീസെത്തി വാതില്‍ തുറന്നാണ് ആളെ തിരിച്ചറിഞ്ഞത്.

 ഭര്‍ത്താവ് അസം ലുഞ്ചിഗര്‍ സ്വദേശി സഫിയര്‍ റഹ്മാനെയും രണ്ടു മക്കളെയും രണ്ടു ദിവസമായി കാണാനില്ല.

 മരണത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. ബിനുരാജ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post