കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി നവീകരിച്ച കട്ടിപ്പാറ പഞ്ചായത്തിലെ വി ഒ ടി കരിഞ്ചോല റോഡിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി അദ്ധ്യക്ഷത വഹിച്ചു. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് മുഖ്യാഥിതിയായിരുന്നു. കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാഹിം ഹാജി, ബ്ലോക്ക് മെമ്പർമാരായ എ കെ കൗസർ, നിധീഷ് കല്ലുള്ളതോട്, വാർഡ് മെമ്പർമാരായ എ കെ അബൂബക്കർ,പ്രേംജി ജെയിംസ് സാജിത ഇസ്മായിൽ, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്യക്ഷൻഹാരിസ് അമ്പായത്തോട് ,സിപി നിസാർ, ഷാഫി സകരിയ, ഇസ്മായിൽ, ഷംനാസ് പൊയിൽ, നാസർ കരിഞ്ചോല തുടങ്ങിയവർ സംബന്ധിച്ചു.
Tags:
Latest News
