Trending

നേമത്ത് വീടിനുള്ളില്‍ അമ്മയെയും മകനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി





നേമം: വാടകവീടിനുള്ളില്‍ അമ്മയെയും മകനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നേമം മാളികവീട് ലെയിന്‍ പൂരം വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സരോജം(70), മകന്‍ കെ.രാജേഷ്(48) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുനില വീടിന്റെ രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയിലെ ഫാനിലും സമീപത്തെ ഹുക്കിലുമായാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.എറണാകുളം പറവൂര്‍ കോട്ടുമ്പള്ളി കൈതാരം സ്വദേശികളാണ്. മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തെയെങ്കിലും പഴക്കമുള്ളതായി പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടുടമസ്ഥന്‍ രവീന്ദ്രനെ വിവരം അറിയിക്കുകയായിരുന്നു. രവീന്ദ്രനെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ പൂട്ടിയിരുന്നില്ല. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നേമം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post