കണ്ണൂർ:
കൈവരിയില്ലാത്ത കനാലിൽ വീണ് സ്കൂട്ടർ
യാത്രക്കാരന് ദാരുണാന്ത്യം.
വീണത് ആരും കാണാതിരുന്നതിനാൽ
മണിക്കൂറുകളോളം കാടു പിടിച്ച
കനാലിൽ കിടന്നശേഷമാണ് ഇദ്ദേഹത്തെ
ആശുപത്രിയിലെത്തിച്ചത്.
കൊളച്ചേരി പള്ളി പറമ്പ് മുക്കിലെ മസ്കറ്റ് ടൈലേഴ്സിനു
സമീപമുള്ള കൈവരിയില്ലാത്ത
കനാലിലേക്ക് സ്കൂട്ടർ വീണാണ്
കൊളച്ചേരി കാവുംചാലിലെ സി.ഒ ഭാസ്കരൻ മരിച്ചത്.
കാവും
ചാലിൽ പലചരക്ക് കച്ചവടം
നടത്തിവരികയായിരുന്ന
ഭാസ്കരൻ കമ്പിലിൽ നിന്നും
കടയിലേക്കുള്ള
സാധനങ്ങളുമായി വരുമ്പോൾ
സ്കൂട്ടർ നിയന്ത്രണംവിട്ട്
കനാലിലേക്ക് വീഴുകയായിരുന്നു.
ഇദ്ദേഹം കനാലിലേക്ക് വീണത്
ആരും കണ്ടിരുന്നില്ല.
മണിക്കൂറുകൾക്കുശേഷം
അതു
വഴി നടന്നു
പോവുകയായിരുന്ന കുട്ടികൾ
കനാലിൽ സ്കൂട്ടർ
കണ്ടപ്പോൾപരിസരവാസികളെ
വിവരമറിയിക്കുകയായിരുന്നു.ട ഉടൻ തന്നെ നാട്ടുകാർ ഭാസ്കരനെ
പുറത്തെടുത്ത് കമ്പിലിലെ
സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും
ജീവൻ രക്ഷിക്കാനായില്ല.
മയ്യിൽ
പൊലിസ് സ്ഥലത്തെത്തി
അന്വേഷണം നടത്തി
പള്ളി പറമ്പ് മുക്കിലെ
കുത്തനെയുള്ള കുന്നിറക്കം
കഴിയുന്നിടത്തോളം കനാലിന്
കൈവരിയില്ലാത്തതിന്റെ
അപകട സാധ്യത നേരത്ത
തന്നെ നാട്ടുകാർ അധികൃതരെ
അറിയിച്ചിരുന്നു. എന്നാൽ
പഞ്ചായത്ത് ഇറിഗേഷൻ
അധികൃതർ നടപടി
സ്വീകരിക്കാൻ തയ്യാറായില്ല.
പരേതനായ മുരിക്കഞ്ചേരി
നാരായണൻ നായരുടെയും
ചെങ്ങുനി ഒതയോത്ത്
ദേവകിയമ്മയുടെയും മകനാണ്
മരണപ്പെട്ട സി.ഒ. ഭാസ്കരൻ.
Tags:
Latest News
