താമരശ്ശേരി: എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിൽ കോരങ്ങാട് അങ്ങാടിയിലെ കാലപ്പഴക്കം ചെന്നതും കമ്പികൾ ദ്രവിച്ച് പുറത്തുചാടിയതുമായ കലുങ്ക് പുതുക്കിപ്പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
സംസ്ഥാനപാതയുടെ ടാറിങ് ജോലികൾ പുരോഗമിക്കുന്നതിനിടെ കോരങ്ങാട് കലുങ്ക് പുതുക്കി പണിയാതെ ടാറിങ് ചെയ്യാനാണ് നീക്കം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
കലുങ്ക് പുതുക്കി പണിയാതെ ടാറിംഗ് നടത്താൻ നീക്കം നടത്തിയാൽ അതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി നാട്ടുകാർ രംഗത്തുവരുമെന്ന് മുന്നറിയിപ്പ് നൽകി.
താമരശ്ശേരി: എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിൽ കോരങ്ങാട് അങ്ങാടിയിലെ കാലപ്പഴക്കം ചെന്നതും കമ്പികൾ ദ്രവിച്ച് പുറത്തുചാടിയതുമായ കലുങ്ക് പുതുക്കിപ്പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:
Latest News