Trending

മലയാളി വിദ്യാർഥിനി ദുബൈയിൽ നിര്യാതയായി


ദുബൈ: മലയാളി വിദ്യാർഥിനി ദുബൈയിൽ നിര്യാതയായി. ആലപ്പുഴ എരമല്ലൂർ കൊടുവേലിൽ വിനു പീറ്ററിന്‍റെയും ഷെറിന്‍റെയും മകൾ ഐറിസാണ്​ (എട്ട്​ വയസ്​) മരിച്ചത്​. 

പനി മൂലം കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഹൃദയാഘാതമാണ്​ മരണകാരണമെന്ന്​ റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ച്​ സംസ്കരിക്കുമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post