താമരശ്ശേരി: കാരാടി പെട്രോൾ പമ്പിന് സമീപം പുതുതായി ആരംഭിച്ച ഡയലോഗ് ഇലക്ട്രോണിക്സ് ഷോറൂമിൻ്റെ ദൂര കാഴ്ച മറക്കുന്ന വിധത്തിൽ സമാന മേഖലയിൽ വ്യാപാരം നടത്തു MY G ഷോറൂമിൻ്റെ ഹോർഡിംഗ്സ് സ്ഥാപിച്ചത് ഒട്ടും ശരിയായില്ലെന്ന് നാട്ടുകാർ.
താമരശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിൽ ഇന്ത്യക്ക് അകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന വ്യാപാര ശൃഖലയാണ് മൈ ജിയുടേത്, ഈ വിജയത്തിൻ ഓരോ താമരശ്ശേരിക്കാരനും അഭിമാനവുമുണ്ട്.
അതേ പോലെ തന്നെ താമരശ്ശേരി ആസ്ഥാനമായി ജില്ലക്ക് പുറത്തേക്കും വ്യാപാര ശൃഖല വ്യാപിച്ചുകൊണ്ടിരിക്കുന്ന ബ്രാൻറാണ് "ഡയലോഗ് "
ഏതാനും മാസങ്ങൾക്ക് മുമ്പാണ് കാരാടിയിൽ Dialogue വിപുലമായ ഷോറൂം ആരംഭിച്ചത്. തുടക്കത്തിൽ തന്നെ സ്ഥാപനം മിക്കുന്ന രൂപത്തിൽ ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും ഉപയ കക്ഷി ചർച്ചകളുടെ ഭാഗമായി നീക്കം ചെയ്തിരുന്നു.
പിന്നീട് അതേ സ്ഥലത്ത് വീണ്ടും ഹോർഡിംഗ് സ്ഥാപിക്കുകയായിരുന്നു. മൈജി ഉടമ പൊന്നും വിലക്ക് ഡയലോഗ് ഷോറൂമിനോട് ചേർന്ന് വാങ്ങിയ സ്വന്തം സ്ഥലത്ത് തന്നെയാണ് മറ്റൊരു സ്ഥാപനത്തിൻ്റെ കാഴ്ച മറക്കുന്ന രൂപത്തിൽ ബോർഡ് വെച്ചത്.
വ്യാപാര രംഗത്ത് ആരോഗ്യകരമായ മത്സരങ്ങൾ ആകാമെങ്കിലും ഇത്തരം പ്രർത്തികൾ ധാർമ്മികതക്ക് നിരക്കുന്നതല്ലെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
MY G യുടെ ബോർഡ് സ്ഥാപിക്കലിനെതിരെ സമൂഹ മാധ്യമങ്ങളിലും ചൂടേറിയ ചർച്ചയാണ്.
ഇത്രക്ക് അഹങ്കാരം വേണ്ടിയിരുന്നില്ലാ എന്നാണ് പൊതു സംസാരം.
"ഇരു സ്ഥാപനങ്ങളും വളരണം, ഇരുവരും സഹകരിക്കണം ''
Tags:
Latest News
