ഡ്രൈവർമാർക്കായുള്ള ബോധവൽക്കരണ ക്ലാസും, ഡ്രൈവേഴ്സ് മീറ്റും സംഘടിപ്പിച്ചു.
താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച്ച നടന്ന പരിപാടിയിൽ കൊടുവള്ളി എം വി ഐ പത്മലാലാണ് ബോധവൽക്കരണ ക്ലാസ് നയിച്ചത്.
റഫീഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റഈസ് സ്വാഗതം പറഞ്ഞു.മുതിർന്ന ഡ്രൈവർ ഒ എം സുരേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. റോബിൻ ജോസ് നന്ദി രേഖപ്പെടുത്തി.
ഉച്ചയ്ക്ക് ശേഷം ജീവനക്കാരും ,താമരശ്ശേരിയിലെ യുവ ഗായകരും പങ്കെടുത്ത ഗാന വിരുന്നും ഒരുക്കിയിരുന്നു.
പൊതുവായി KSRTC ഡ്രൈവർമാർക്ക് ഉണ്ടാവുന്ന പ്രശ്നങ്ങളിൽ ഇടപെടുന്നതിനും പരസ്പര സഹായം ഉറപ്പു വരുത്തുന്നതിനും ജീവനക്കാർക്കിടയിൽ സ്നേഹവും, സാഹോദര്യവും നിലനിർത്തുന്നതിനും വേണ്ടി നിലകൊള്ളുന്ന ഒരു കൂട്ടായ്മയാണിത്.
Tags:
Latest News
