താമരശ്ശേരി: സർക്കാർ ഓഫീസുകളിലെ സേവന തൽപരരായ ഉദ്യോഗസ്ഥരുടെ സ്ഥാനം സാധാരണക്കാരായ ജനങ്ങളുടെ ഹൃദയങ്ങളിലാണെന്ന് മുൻ എംഎൽഎ വി .എം ഉമ്മർ മാസ്റ്റർ പറഞ്ഞു.
കേരള സർക്കാർ റവന്യു ദിനാചരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ മികച്ച വില്ലേജ് ആയി തിരഞ്ഞെടുത്ത രാരോത്ത് വില്ലേജ് ഓഫീസിനും, മികച്ച ഓഫീസറായി തിരഞ്ഞെടുത്ത രാരോത്ത് വില്ലേജ് ഓഫീസർക്കും താമരശ്ശേരി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച അനുമോദനചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ ഓഫീസുകളിൽ ഒന്നായ വില്ലേജ് ഓഫീസിൽ നിന്നും സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ അത്തരം ഉദ്യോഗസ്ഥരെ തേടി സർക്കാറിൻ്റെ ഭാഗത്ത് നിന്നും അംഗീകാരങ്ങൾ തേടിയെത്തുകയും ചെയ്യും.
രാരോത്ത് വില്ലേജ് ഓഫീസറെ തേടിയെത്തിയത് തികച്ചും അർഹതക്കുള്ള അംഗീകാരമാണ്.
ചടങ്ങിൽ വാർഡ് മെമ്പർ അഡ്വ.ജോസഫ് മാത്യു അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി താലൂക്ക് ഹെഡ്ക്വാർട്ടേർസ് തഹസിൽദാർ സി. നിസാമുദ്ധീൻ, ടി.ആർ.ഓമനക്കുട്ടൻ, ഹുസൈൻ കാരാടി, എം എ യൂസുഫ് ഹാജി, ടി.എം അഹമ്മദ്, കെ.പി.നൂറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. എ.കെ അബ്ബാസ് സ്വാഗതവും സി.ഹുസൈൻ നന്ദിയും പറഞ്ഞു.അവാർഡിനർഹനായ വില്ലേജ് ഓഫീസർ കെ.പി.അബ്ദുൽ ഗഫൂർ മറുപടി പ്രസംഗം നടത്തി.
Tags:
Latest News
