താമരശ്ശേരി:പരപ്പൻപൊയിൽ - കതിരോട് നാല് ഘട്ടങ്ങളിലായി പൂർത്തികരിച്ച റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഒകോടി പതിനൊന്ന് ലക്ഷം രൂപ മുടക്കിയാണ് നാലു ഘട്ടങ്ങളിലായി പദ്ധതി പൂർത്തീകരിച്ചത്, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷറഫുന്നിസ ടീച്ചർ അധ്യക്ഷതവഹിച്ച
ഉദ്ഘാടന ച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി പൊതുജനങ്ങൾക്കായി റോഡ് സമർപ്പിച്ചു.
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ശ്രീമതി ഖദീജ സത്താർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ശ്രീ.എ. അരവിന്ദൻ, ശ്രീ അയ്യൂബ് ഖാൻ, കൊടുവള്ളി ബ്ലോക്ക് മെമ്പർ കെ.എം.അഷ്റഫ് മാസ്റ്റർ, പഞ്ചായത്ത് മെമ്പർ പി.സി.അബ്ദുൽ അസീസ്, എ.പി. മൂസ്സ, അഷ്റഫ് എ.പി. അഷ്റഫ് പി.പി., രാജൻ ഒ.പി. കോൺട്രാക്ടർ ഷാനാവാസ് എന്നിവർ ആശംസകൾ പറഞ്ഞു.
താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ജെ.ട്ടി. അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതവും എ.പി. വാഹിദ് നന്ദിയും പറഞ്ഞു നാട്ടിൽ ഒരു കളിസ്ഥലത്തിന്റെ സൗകര്യത്തിൽ വേണ്ടി റഷീദ് പാലക്കൽ ജില്ലാ പ്രസിഡന്റിന് ഒരു നിവേദനം നൽകി.
Tags:
Latest News
