Trending

പെരിന്തൽമണ്ണയിൽ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ഒമ്പതുപേർക്ക് പരിക്ക്



 പെരിന്തൽമണ്ണ:_മലപ്പുറം പെരിന്തൽമണ്ണ പാതായ്ക്കര വളവിൽ ലോറിയും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

 ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം സ്വദേശി താഴത്തുചോല അപ്പുട്ടി മകനും.കെ.എസ്.ഇ.ബി. ജീവനക്കാരനുമായ ഷാജി (44) ആണ് മരണപ്പെട്ടത്.
       
 അപകടത്തിൽ പരിക്കുപറ്റിയ രാമനാട്ടുകര ഇളയേടത്ത് അമീർ അലി (29), പുളിക്കൽ ദേവാരത്തിൽ സുനി (43), കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി പേവുംപുറത്ത് ജിഷ്ണു (30), മുണ്ടുപറമ്പ് പറക്കച്ചാലി മുഹമ്മദ് ഷാഫി (31), ഫറോക്ക് കരുവാംതുരുത്തിൽ റഫീഖ്‌ (40), കൊണ്ടോട്ടി പൂക്കിലത്ത് സുഫിയാൻ (23), അങ്ങാടിപ്പുറം ഒറവുംപുറത്ത് ഹാദിയ (22), എടവണ്ണ പറപ്പൻ ഷബീം (22), ചെന്നൈ സ്വദേശി രമേഷ് (32) എന്നിവരെ പെരിന്തൽമണ്ണ ഇ.എം.സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post