Trending

കച്ചാ ബദാം പാട്ടുകാരന് കാറപകടത്തിൽ പരിക്ക്; ഭൂപന്‍ ഭട്യാകര്‍ ആശുപത്രിയില്‍


കച്ചാ ബദാം പാട്ട് പായി സോഷ്യല്‍മീഡിയയിലാകമാനം വൈറലായ ഭൂപന്‍ ഭട്യാകര്‍ കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍. നെഞ്ചിന് പരിക്കേറ്റ അദ്ദേഹം ഇപ്പോള്‍ സൂരി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്


അടുത്തിടെ വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. പശ്ചിമ ബംഗാളിലെ കുറല്‍ജുരി ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഭൂപന്‍. നിലക്കടല വിറ്റാണ് ഉപജീവനം നടത്തുന്ന ഭൂപന്‍ കച്ചാം ബദാം എന്ന പാട്ട് ഹിറ്റായതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

ബദാം വില്‍പനയ്ക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പാടിയൊരു പാട്ട് ആരോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയായിരുന്നു. കപ്പലണ്ടി വില്‍ക്കാനായി ദൂരസ്ഥലങ്ങളിലേക്കു വരെ ഭൂപന്‍ സൈക്കിളില്‍ പോകാറുണ്ട്.

എന്നാല്‍ പാട്ടു വൈറലായതോടെ ഭൂപന്റെ ജീവിതം മാറിമറിഞ്ഞു. ഇനി കപ്പലണ്ടി വില്‍പ്പനക്കില്ലെന്ന തീരുമാനത്തിലായിരുന്നു ഭൂപന്‍. അതിനിടയിലാണ് അപകടം സംഭവിക്കുന്നത്.

ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് ഭൂപന്റെ കുടുംബം. സെലിബ്രിറ്റികള്‍ വരെ ഭൂപന്റെ കച്ചാ ബദാമിനു ചുവടുവച്ചിരുന്നു. പിന്നീട് ഈ ഗാനം റീമിക്‌സ് ചെയ്തു പുറത്തിറങ്ങിയപ്പോള്‍ 50 മില്യണ്‍ കാഴ്ചക്കാരാണ് പാട്ട് കണ്ടത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post