Trending

അക്ഷയ് മോഹനെ കൊന്നത് അച്ഛന്‍;സ്ഥിരീകരിച്ച് പൊലീസ്


കല്‍പ്പറ്റ: വയനാട് മൂപ്പൈനാട് സ്വദേശി അക്ഷയ് മോഹന്റെമരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്.

 സംഭവവുമായി ബന്ധപ്പെട്ട് അക്ഷയുടെ പിതാവ് മോഹനനെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്നലെ പുലര്‍ച്ചെയാണ് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. 

പിതാവിനെ ചോദ്യം ചെയ്തതിലാണ് കുറ്റസമ്മതം നടത്തിയത്. അക്ഷയുടെ കഴുത്തില്‍ തുണിയിട്ട് മുറുക്കിയതാണ് മരണകാരണമെന്നാണ് നിഗമനം. 

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ വ്യക്തതത വരുമെന്ന് പൊലീസ് അറിയിച്ചു. അക്ഷയ് ലഹരിക്കടിമപ്പെട്ട് വീട്ടില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
T News

working in the field of advertising and printing

Post a Comment

Previous Post Next Post