Trending

പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ


റാന്നി: പത്തനംതിട്ട റാന്നിയിൽ അമ്മയുടെ സുഹൃത്ത് പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ റാന്നി സ്വദേശി ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിജുവിനെതിരെ പോക്സോ നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റാന്നി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



ഇയാൾ കുട്ടിയോട് ലൈംഗികചുവയോടെ സംസാരിക്കുമായിരുന്നു. ഫോണിലൂടെ വിളിച്ചും കുട്ടിയോട് അസഭ്യം പറഞ്ഞു. തുടർന്ന് തനിക്ക് നേരിടണ്ടി വന്ന ദുരനുഭവം പെൺകുട്ടി സ്കൂളിലെ അധ്യാപികയോട് പറഞ്ഞു. തുടർന്ന് സ്കൂൾ അധികൃതരാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. സ്കൂൾ അധികൃതർ പരാതി നൽകിയതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ പീഡന വിവരങ്ങൾ അറിഞ്ഞത്. തനിക്ക് ഇഷ്ടമല്ലാതിരുന്നിട്ടും ഷിജു മിക്കപ്പോഴും ബൈക്കിൽ കയറ്റി സ്കൂളിൽ കൊണ്ടുവിടുമായിരുന്നെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post