Trending

മൂന്നു മാസം മുമ്പ് വളര്‍ത്തുനായ മാന്തി; പേവിഷബാധയേറ്റ് ഏഴു വയസുകാരന്‍ മരിച്ചു


തൃശൂര്‍: പേവിഷബാധയേറ്റ് ഏഴു വയസുകാരന്‍ മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരിയുടെയും ഏക മകള്‍ ആകര്‍ഷ് ആണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആകര്‍ഷ്. അസ്വസ്ഥത കാണിച്ചപ്പോഴാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

തൃശൂര്‍: പേവിഷബാധയേറ്റ്(Rabies) ഏഴു വയസുകാരന്‍ മരിച്ചു(Death). വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരിയുടെയും ഏക മകള്‍ ആകര്‍ഷ് ആണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആകര്‍ഷ്. അസ്വസ്ഥത കാണിച്ചപ്പോഴാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

രണ്ടു ദിവസം മുന്‍പ് കുട്ടി വെള്ളം കുടിക്കാന്‍ വിമുഖത കാണിച്ചിരുന്നു. വലപ്പാട് ജി.ഡി.എം.എല്‍.പി. സ്‌കൂളിലാണ് ആകര്‍ഷ് പഠിക്കുന്നത്. വാദ്യോപകരണങ്ങളിലും മറ്റ് കലായിനങ്ങളിലും മികവ് പുലര്‍ത്തിയ വിദ്യാര്‍ഥിയാണ് ആകര്‍ഷ്.

മാര്‍ച്ച് 31-ന് നടക്കുന്ന സ്‌കൂള്‍ വാര്‍ഷികത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആകര്‍ഷിന്റെ മരണത്തെത്തുടര്‍ന്ന് സ്‌കൂള്‍ വാര്‍ഷികം റദ്ദാക്കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post