താമരശ്ശേരി:തൊഴിലുറപ്പ് കൂലി വർദ്ധിപ്പിക്കുക, ബഡ്ജറ്റിൽ തൊഴിലുറപ്പ് വിഹിതം വെട്ടികുറച്ച നടപടി പിൻവലിക്കുക, കൂലി കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു എൻ ആർ ഇജി വർക്കേഴ്സ് യൂണിയൻ നേതൃത്തത്തിൽ ഓമശ്ശേരിപോസ്റ്റ് ഓഫീസ് മാർച്ച് നടത്തി.സമരം കെ കെ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. കമലചന്തുക്കുട്ടി അധ്യക്ഷയായി. ഒ കെ സദാനന്ദൻ, ആനന്ദകൃഷ്ണൻ, എം ഷീല എന്നിവർ സംസാരിച്ചു. ടി ടി മനോജ് കുമാർ സ്വാഗതവും ഉഷാദേവി ഡി നന്ദിയും പറഞ്ഞു.
Tags:
Latest News

