സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കണ്ടു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി വൈകിട്ട് നാലിന് മാധ്യമങ്ങളെ കാണും. അതേസമയം പാര്‍ലമെന്‍റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാര്‍ക്ക് മര്‍ദ്ദനമേറ്റു. സുരക്ഷാ ഉദ്യോഗസ്ഥര്‍ എംപിമാരെ കയ്യേറ്റം ചെയ്തു. പുരുഷ പൊലീസുകാര്‍ കയ്യേറ്റം ചെയ്തുവെന്ന് രമ്യാ ഹരിദാസ് എം.പി. പറഞ്ഞു. സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. യുഡിഎഫ് എംപിമാരോട് ചേംബറില്‍വന്നു കാണാന്‍ സ്പീക്കര്‍ ഒാം ബിര്‍ല നിര്‍ദേശിച്ചു.
Tags:
Latest News
