Trending

നീക്കം ചെയ്യാൻ ആളില്ല, ഒടിഞ്ഞ് വീണ മരക്കൊമ്പ് റോഡിൽ തന്നെ, ഫുട്പാത്ത് വഴിയുള്ള യാത്രയും തടസ്സപ്പെട്ടു.


താമരശ്ശേരി: താമരശ്ശേരി താലൂക്ക് ഓഫീസിന് സമീപം ഇന്നലെ വൈകിട്ട് കണ്ടയ്നർ ലോറി തട്ടി റോഡിലേക്ക് വീണ മരകൊമ്പും, ചില്ലകളും നീക്കം ചെയ്യാൻ ആളില്ല.

മരക്കൊമ്പ് ഒടിഞ്ഞു വീണയുടനെ നാട്ടുകാരും, വ്യാപാരികളും ചേർന്ന് റോഡിൽ നിന്നും മുറിച്ചുമാറ്റി  ഗതാഗത തടസ്സം നീക്കിയിരുന്നു.

എന്നാൽ റോഡരികിലും, ഫുട്പാത്തിലുമായി കിടക്കുന്ന മരത്തടിയും, ചില്ലകളും ഇതുവരെ നീക്കം ചെയ്തിതിട്ടില്ല.

റോഡിൽ കിടക്കുന്ന മരം അപകടങ്ങൾക്ക് കാരണമാവുകയും, ഫുട്പാത്തിലുള്ള ചില്ലകൾ കാൽനടയാത്ര തടസ്സപ്പെടുത്തുകയും ചെയ്യും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post