Trending

മലപ്പുറം കൊണ്ടോട്ടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; ഒരുമരണം, നിരവധി പേര്‍ക്ക് പരിക്ക്


മലപ്പുറം: കൊണ്ടോട്ടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു. ഒരു മരണം. കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസ് മറിയുകയായിരുന്നു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ ആറേകാലോടെ കൊണ്ടോട്ടി ബൈപ്പാസിന് സമീപമായിരുന്നു അപകടം.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിങ് ജീവനക്കാരിയായ വിജി(25) ആണ് മരിച്ചത്. മലപ്പുറം അരീക്കോട് സ്വദേശിയാണ് വിജി. മൊറയൂരില്‍ നിന്നാണ് വിജി ബസില്‍ കയറിയത്.

മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഐ ദിന്‍ എന്ന ബസാണ് അപകടത്തില്‍ പെട്ടത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post