Trending

മടവൂർ പൊതുശ്മശാന നിർമ്മാണം ജില്ലാ പഞ്ചായത്ത് ഫണ്ട് കൈമാറി



കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മടവൂർ ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാന നിർമ്മാണത്തിന് അനുവദിച്ച 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അടുക്കത്ത് രാഘവന് കൈമാറി.


ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുരേന്ദ്രൻ മാസ്റ്റർ , കെ.വി.റീന, എൻ.എം.വിമല , ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഐ.പി.രാജേഷ് , നാസർ എസ്റ്റേറ്റ്മുക്ക്, സി.എം.ബാബു, പി.ടി.എം.ഷറഫുന്നീസ ടീച്ചർ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ , മടവൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട് , മെമ്പർമാരായ പി.കെ.ഇ.ചന്ദൻ , സന്തോഷ് മാസ്റ്റർ , കെ.ജുറൈജ് , ജില്ലാ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ഷൈലജ എന്നിവർ സന്നിഹിതരായി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post