Trending

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയായ അമ്മ ആത്മഹത്യ ചെയ്ത നിലയില്‍


കോഴിക്കോട്: ഇരട്ടക്കുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊന്ന കേസിലെ പ്രതിയായ അമ്മയെ ആത്മഹത്യ ചെയ്ത നിലയില്‍. നാദാപുരം പേരോടില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികളുടെ മാതാവായ സുബീന മുംതാസിനെയാണ് വാണിമേല്‍ നരിപ്പറ്റയിലെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുബീന കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷമാണ് കിണറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. മക്കളെ കിണറ്റില്‍ എറിഞ്ഞതായും താന്‍ കിണറ്റില്‍ ചാടി മരിക്കാന്‍ പോകുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണില്‍ വിളിച്ച് അറിയിച്ച ശേഷമാണ് സുബീന കിണറ്റില്‍ ചാടിയത്.

ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ യുവതി കിണറ്റിലെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. മക്കളെ കൊലപ്പെടുത്തിയ ഇവര്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post