Trending

തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതി മരിച്ച സംഭവം; യുവാവ് പിടിയിൽ


തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ. യുവതിക്കൊപ്പം മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീണിനെയാണ് പരവൂരിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ തമ്പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.കാട്ടാക്കട സ്വദേശിനി ഗായത്രി ആണു മരിച്ചത്. ഇരുവരും ഇന്നലെ ഉച്ചയ്ക്കാണ് ഹോട്ടലിൽ മുറിയെടുത്തത്. വൈകിട്ട് പ്രവീൺ മുറിയിൽ നിന്നു പുറത്തു പോയിരുന്നു. ആ സമയം മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. രാത്രിയോടെ യുവതി മുറിയിലുണ്ടെന്നു പറഞ്ഞു ഹോട്ടലിലേക്ക് ഒരു ഫോൺ സന്ദേശം വന്നു. തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി മുറി കുത്തിത്തുറക്കുകയുമായിരുന്നു
T News

working in the field of advertising and printing

Post a Comment

Previous Post Next Post