Trending

ഫോണ്‍ ചെയ്ത് കൊണ്ടിരിക്കെ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു


പാലോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്ക് അടിച്ച് കൊന്നു. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം സ്വദേശി ഷിജു (37) ആണ് മരിച്ചത്. ഭാര്യ സൗമ്യയെ പാലോട് പാലീസ് കസ്റ്റഡിയില്‍ എടുത്തു. താബൂക്ക് കല്ലും ടൈലും കൊണ്ടാണ് സൗമ്യ ഷിജുവിന്റെ തലയ്ക്ക് അടിച്ചത്. ഇന്നലെ രാത്രി 11നായിരുന്നു സംഭവം.

കൊലപാതകത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് പ്രാഥമിക വിവരം. ഷിജു ഫോണ്‍ ചെയ്ത കൊണ്ടിരുന്നപ്പോള്‍ സൗമ്യ പിറകിലൂടെ ചെന്ന് കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഷിജു ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നിട്ട് 10 ദിവസമായി. ഇന്നലെ ഇരുവരും തൊട്ടടുത്ത ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം ആയിരുന്നു



10.30 ആയപ്പോള്‍ സൗമ്യ തിരികെ വീട്ടില്‍ വന്നപ്പോള്‍ ഷിജു അടുക്കള യുടെ പുറത്ത് നിന്നും ഫോണ്‍ ചെയ്യുകയും തുടര്‍ന്ന് വഴക്ക് ആയി അവിടെ കിടന്ന കല്ല് കൊണ്ട് ഷിജുവിനെ തലയ്ക്ക് അടിച്ചു.

ഭാര്യയുടെ ആക്രമണത്തില്‍ ഷിജുവിന്റെ തല ചിന്നി ചിതറി പോയി. തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. സംഭവസമയത്ത് വീട്ടില്‍ രണ്ട് പേരും മാത്രമേ ഉണ്ടായിരുന്നു. കൊലപതക ശേഷം സൗമ്യ ക്ഷേത്രത്തില്‍ ചെന്ന് ബന്ധുകളോട് കൊലനടത്തിയെ കാര്യം പറയുകയായിരുന്നു



T News

working in the field of advertising and printing

Post a Comment

Previous Post Next Post