ദേശീയ പാതയിൽ കാരന്തൂരിൽ നിയന്ത്രണം വിട്ട KSRTC ബസ് ടൗണിലെ ഹൈമാസ് ലൈറ്റ്പോസ്റ്റിലും സ്കൂട്ടറിലും ഇടിച്ചശേഷം ഫുട്പാത്തിലൂടെ കടയിലേക്ക് പാഞ്ഞുകയറി.
അപകടത്തിൽ സ്ക്കൂട്ടർ യാത്രികന് പരിക്കേറ്റു.രാവിലെആറരമണിയോടെയായിരുന്നുസംഭവം. കോഴിക്കോട് നിന്നും
സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
KSRTC ബസ്സിൽ യാത്രക്കാർ കുറവായതും ടൗണിൽ ആളുകൾ എത്തിതുടങ്ങാതിരുന്നതും കാരണം വൻ ദുരന്തം ഒഴിവായി. ഹൈമാസ് ലൈറ്റ് പോസ്റ്റ് വീണതിനാൽ നാലോളം കടകളും തകർന്നിട്ടുണ്ട്. ബസ് ഇടിച്ചുകയറിയ അഷ്റഫിന്റെ മസാലകടക്കാണ് കൂടുതൽ നാശനഷ്ടം. KSEB അധികൃതർ എത്തി വൈദ്യുതി ബന്ധം വിഛേദിച്ചു. ബസിന്റെ സ്റ്റിയറിംഗ് സ്റ്റക്കായതാണന്ന് അപകട കാരണമെന്ന് ഡ്രൈവർ പറഞ്ഞു.
Tags:
Latest News
