Trending

ഒരു വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്ത നാഥിൻ്റെ കലുങ്ക് പണി, പൊടിപടലം മൂലം ദുരിതം പേറി നാട്ടുകാർ, അടിവാരത്ത് നാളെ റോഡ് ഉപരോധം


താമരശ്ശേരി: പൊടിപടലം മൂലവും, ഗതാഗതകുരുക്ക് മൂലവും പൊറുതിമുട്ടിയ നാട്ടുകാർ സഹികെട്ട് സമരത്തിലേക്ക്.

നിർമ്മാണമാരംഭിച്ച്  ഒരുവർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാത്ത കലുങ്ക് പണി ജനങ്ങൾക്കാകെ ദുരിതമായിരിക്കുകയാണ്.

 തമഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും,  വിനോദ സഞ്ചാരികളുടെ  ആയിരക്കണക്കിന്  വാഹനങ്ങളും കടന്നു പോകുന്ന അന്തർ സംസ്ഥാന പാത ഈ രൂപത്തിൽ കിടന്നിട്ടും കലുങ്ക് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിനോ, റോഡ് ടാറിംങ്ങ് നടത്തുന്നതിനോ കരാറുകാർ തയ്യാറായിട്ടില്ല. കരാറുകാരെ സഹായിക്കുന്ന നിലപാടാണ് ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

ഈ ഘട്ടത്തിലാണ് രാഷ്ട്രീയ പാർട്ടികളും, വ്യാപാരികളും, സന്നദ്ദ സംഘടനകളും, ഡ്രൈവർമാരും, നാട്ടുകാരും സംയുക്തമായി നാളെ രാവിലെ 10 മണിക്ക് അടിവാരത്ത് ഉപരോധ സമരം നടത്തുന്നത്.
 

 
T News

working in the field of advertising and printing

Post a Comment

Previous Post Next Post