താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപമാണ് അപകടകരമായ രൂപത്തിൽ റോഡിന് മധ്യത്തിൽ വീപ്പ സ്ഥാപിച്ചത്.
എതിരെ വരുന്ന വാഹനത്തിൽ നിന്നും കണ്ണിലേക്ക് വെളിച്ചം തട്ടിയാൽ ചെറുവാഹനത്തിൽ ഉള്ളവർ വീപ്പ കാണില്ല, അങ്ങിനെ വന്നാൽ വീപ്പ തെറിച്ച് യാത്രക്കാർ കുഴിയിൽ പതിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
കലുങ്ക് പണി നടക്കുന്നതിൻ്റെ നിശ്ചിത മീറ്റർ അകലെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നാണ് ചട്ടമെങ്കിലും താമരശ്ശേരിയിൽ അത്തരത്തിൽ ഒന്ന് കാണാനില്ല.
മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതിരുന്നതിനെ തുടർന്ന് ബുള്ളറ്റ് യാത്രക്കാരൻ കുഴിയിൽ വീണതും താമരശ്ശേരിയിൽ തന്നെയായിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ട ഉദ്യോഗസ്ഥരും കണ്ണടച്ച മട്ടാണ്.
Tags:
Latest News
