താമരശ്ശേരി:
താമരശ്ശേരി ചുരത്തില്‍
ഒമ്പതാം വളവിന് സമീപം വനപ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയയാൾ കൊട്ടാരക്കര സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.
കൊട്ടാരക്കര കുന്നത്തൂർ രാജേഷ് ഭവനത്തിൽ രാജുവിൻ്റെ മകൻ രാജേഷിൻ്റെ മൃതദേഹമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
സമീപത്ത് ബാഗും കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന.
Tags:
Latest News
