Trending

വേളംകോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എഡ്യൂക്കേഷൻ പ്രോഗ്രസ് ട്രാക്കർ ലോഞ്ചിംഗ് സെറിമണി നടത്തി




 കോടഞ്ചേരി: വേളംകോട് ജോർജ് ഹയർ സെക്കൻഡറി സ്കൂളും റെഡ് പാരറ്റ്  ടെക്നോളജിയുമായി സഹകരിച്ച് എജുക്കേഷൻ പ്രോഗ്രസ് ട്രാക്കർ എന്ന മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തു.
 പാഠഭാഗവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യവും മാതാപിതാക്കൾക്ക് സുതാര്യമാകുന്ന വിധത്തിലാണ് എഡ്യൂക്കേഷൻ പ്രോഗ്രസ്സ് ട്രാക്കർ തയ്യാറായിട്ടുള്ളത്. സ്കൂളിൽ  എത്തിയ  വിദ്യാർത്ഥിയുടെ ഹാജർ രേഖപ്പെടുത്തിയാൽ ഉടൻ മാതാപിതാക്കൾക്ക് വിവരങ്ങൾ ലഭിക്കുന്നതാണ്. സ്കൂൾ മേലധികാരി യുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും ഇതിലൂടെ സാധിക്കും. ബസ് ട്രാക്കിംഗ് സിസ്റ്റം  ലഭ്യമാണ്. കുട്ടി ഇറങ്ങേണ്ട സ്റ്റോപ്പിന് രണ്ട് കിലോമീറ്റർ അകലെ എത്തുമ്പോഴേക്കും മാതാപിതാക്കൾ അറിയിപ്പ്  ലഭിക്കുമെന്നതാണ് മൊബൈൽ ആപ്പിന്റെ സവിശേഷത.
 സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്നു. കോർപ്പറേറ്റ്   മാനേജർ മദർ റോസറ്റ  എസ് ഐ സി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സിക്ക്  എഡ്യൂക്കേഷൻ പ്രോഗ്രസ്സ് ട്രാക്കർ ആപ്പ് സമർപ്പിച്ചു. അടുത്ത അധ്യായന വർഷം മുതൽ ആപ്പ് പൂർണതോതിൽ സജ്ജമാകും.

 
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അലക്സ്‌ തോമസ് ചെമ്പകശേരി, സിനിമ സീരിയൽ താരം ശ്രീ സൂരജ്സൻ, ശ്രീ ബിബിൻ സെബാസ്റ്റ്യൻ ഫാദർ ജോൺ പനച്ചിപ്പറമ്പിൽ, ശ്രീ സിബി ചിരണ്ടായത്ത്, ശ്രീമതി ബിന്ദു ജോർജ്, ,ശ്രീ ബെന്നി തേരുള്ളിൽ,ശ്രീമതി സിനിപ്രേമൻ,ശ്രീ റോബിൻസ് ജോൺ,സിസ്റ്റർ മരിയ തെരേസ,സിസ്റ്റർകീർത്തന, ശ്രീമതി ബിനി കെ, മാസ്റ്റർ ജൻവിൻ ജോണി,കുമാരി ജിയ ജിജി എന്നിവർ പ്രസംഗിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post