Trending

കലുങ്ക് പണി: താമരശ്ശേരിയിൽ ഗതാഗത കുരുക്ക് രൂക്ഷം, വാഹന നിര കിലോമീറ്ററുകൾ പിന്നിട്ടു. രാത്രിയിൽ മാത്രമേ പണി നടത്തുള്ളൂവെന്ന വാക്ക് കരാറുകാർ പാലിച്ചില്ല, പൊളിച്ചിട്ട കല്ലും, മണ്ണും നീക്കം ചെയ്യാൻ ഒരു ടിപ്പർ ലോറി മാത്രം. യാത്രക്കാർ ദുരിതത്തിൽ.'


താമരശ്ശേരി: ആവശ്യമായ ജീവനക്കാരോ, യന്ത്രങ്ങളോ, വാഹനമോ ഇല്ലാതെ ജനങ്ങളെ ദുരിതത്തിലാഴ്ത്തി താമരശ്ശേരി ബസ് ബേക്ക് സമീപം കലുങ്ക് പണി.

കലുങ്ക് നിർമ്മിക്കുന്ന ഭാഗത്ത് നിന്നും കല്ലും, മണ്ണും അടക്കമുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഒരു ടിപ്പർ ലോറി മാത്രം. ഇതിൽ ലോഡ് നിറച്ച് ഇറക്കിവരുന്നത് വരെ jcb അടക്കമുള്ള യന്ത്രങ്ങൾ റോഡിൽ.

മറ്റു പ്രവർത്തികൾ നടത്താനും ആവശ്യത്തിന് ജീവനക്കാരില്ല.

നഗരഹൃദയത്തിലെ തിരക്കേറിയ ഭാഗത്ത് രാത്രികാലങ്ങളിൽ മാത്രം പണി നടത്തി ഗതാഗത കുരുക്കില്ലാതെ പ്രവൃത്തി പൂർത്തീകരിക്കാമെന്ന് കരാറുകാരായ നാഥ് ഇൻഫ്രാസ്ട്രക്ചർ അധികൃതർക്ക് ഉറപ്പ് നൽകിയതാണ്. എന്നാൽ ഉറപ്പ് പാലിക്കപ്പെട്ടില്ല

സിമൻ്റും, നിർമ്മാണ സാമിഗ്രികളും ഇല്ലാത്തതിനാൽ തന്നെ ഏറെ നാൾ പ്രവൃത്തി മുടങ്ങിയിരുന്നു.

 നിരവധി റോഡുകളുടെ നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് സമയബന്ധിതമായി പണി പൂർത്തിയാക്കാതെ കുപ്രസിദ്ധരായ നാഥ് തന്നെയാണ് താമരശ്ശേരിയിലും കലുങ്ക് പണിയുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post