Trending

തിരുവമ്പാടി പഞ്ചായത്തിലെ തുമ്പച്ചാലിൽ വീടിന് മുകളിലേക്ക് മരം മറിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു




പുല്ലൂരാംപാറ : ഇന്ന് വൈകിട്ട് ഉണ്ടായ  മഴയിലും ശക്തമായ കാറ്റിലും തുമ്പച്ചാലിൽ മേലെ പള്ളി ആന്റണിയുടെ വീടിന് മുകളിലേക്ക് പ്ലാവ് വീണ്  വീടിന്റെ ഒരുവശം പൂർണമായും  തകർന്നു.

 ആളപായമൊന്നും ഇല്ല. പ്രദേശത്ത് വാർഡ് മെമ്പറുടെയും  നാട്ടുകാരുടെയും മറ്റും നേതൃത്വത്തിൽ  രക്ഷാ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

തിരുവമ്പാടി പഞ്ചായത്തിലെ തുമ്പച്ചാൽ മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ


  പുല്ലൂരാംപാറ :ഇന്ന് വൈകുന്നേരം 3. 30ന് ഉണ്ടായ  ശക്തമായ കാറ്റിലും മഴയിലും    തിരുവമ്പാടി പഞ്ചായത്തിലെ തുമ്പച്ചാൽ മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ . 


ഇവിടെ തുമ്പച്ചാൽ കാളിയാമ്പുഴ റോഡിൽ തെങ്ങ് പ്ലാവ് തുടങ്ങിയ വലിയ മരങ്ങൾ കടപുഴകി വീഴുകയും റോഡ് വാഹന ഗതാഗതം  തടസ്സപ്പെടുകയും ചെയ്തു. മരങ്ങൾ കടപുഴകി വീണത് മൂലം  തുമ്പച്ചാൽ  പ്രദേശത്തെ വൈദ്യുത പോസ്റ്റുകൾ ഒടിയുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ ഈ പ്രദേശത്ത് വാർഡ് മെമ്പർ ബിന്ദു ജോൺസന്റയും  നാട്ടുകാരുടെയും നേതൃത്വത്തിൽ  ഗതാഗതം പുനസ്ഥാപിക്കാനുള്ള  ശ്രമങ്ങൾ തുടരുന്നു.




T News

working in the field of advertising and printing

Post a Comment

Previous Post Next Post